/kalakaumudi/media/post_banners/e2f5e1898e17ea10cbfd72398e5536e534126de7ceb774c38c5392d4214b5362.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വന്ന ശേഷം ഇതുവരെയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ (2023 ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വിവരങ്ങള്‍) മാധ്യമങ്ങളുമായി ഗതാഗത മന്ത്രി പങ്കുവച്ചു. സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കൃത്യമായി പറഞ്ഞാല്‍ 6267853 നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്ത് ഉണ്ടായത്.
എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ മാസത്തിലാണ് ഏറ്റവുമധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ജൂണില്‍ മാത്രം സംസ്ഥാനത്ത് 18.77 ലക്ഷത്തിലധികം ഗതാഗത നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ജൂലൈ മാസത്തില്‍ ഇക്കാര്യത്തില്‍ അഞ്ച് ലക്ഷത്തിന്റെ കുറവ് ഉണ്ടായി. ജൂലൈയില്‍ 13.63 ലക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍ മാത്രമാണ് എ ഐ ക്യാമറ കണ്ടെത്തിയത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ വീണ്ടും നിയമലംഘനങ്ങള്‍ കൂടി. ഓഗസ്റ്റില്‍ നിയമ ലംഘനങ്ങളുടെ 16.89 ലക്ഷം ക്യാമറ ക്ലിക്കുകളാണ് എ ഐയില്‍ പതിഞ്ഞത്. എന്നാല്‍ സെപ്തംബര്‍ മാസത്തില്‍ വീണ്ടും ഗതാഗത നിയമ ലംഘനങ്ങള്‍ കുറയുകയായിരുന്നു. സെപ്തംബറില്‍ 13.38 ലക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍ മാത്രമാണ് എ ഐ ക്യാമറയില്‍ പതിഞ്ഞത്.
സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുകയാകും ഇതുവഴി എത്തുക. ജൂണ്‍ 5 മുതല്‍ സെപ്റ്റബര്‍ 30 വരെയുള്ള കാലയളവില്‍ എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കായി 102 കോടിയിലധികം ചെലാനാണ് ഗതാഗതവകുപ്പ് നല്‍കിയിട്ടുള്ളത്.