എ.വി. അനൂപിന്റെ ഓർമ്മക്കുറിപ്പ്'യു ടേൺ പ്രകാശനം' ചെയ്യുന്നു

എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം ഡിയും, മെഡിമിക്‌സ്, മേളം സജീവനം ബ്രാൻഡുകളുടെ സാരഥിയുമായ എ.വി അനൂപ്, വ്യക്തി ജീവിതത്തിന്റെ അനുഭവങ്ങളും ഓർമ്മകുറിപ്പുകളും പങ്കുവെക്കുന്ന പുസ്തകം 'യൂ ടേൺ' പ്രകാശിപ്പിക്കുന്നു.

author-image
Hiba
New Update
എ.വി. അനൂപിന്റെ ഓർമ്മക്കുറിപ്പ്'യു ടേൺ പ്രകാശനം' ചെയ്യുന്നു

തിരുവനന്തപുരം: എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം ഡിയും, മെഡിമിക്‌സ്, മേളം സജീവനം ബ്രാൻഡുകളുടെ സാരഥിയുമായ എ.വി അനൂപ്, വ്യക്തി ജീവിതത്തിന്റെ അനുഭവങ്ങളും ഓർമ്മകുറിപ്പുകളും പങ്കുവെക്കുന്ന പുസ്തകം 'യൂ ടേൺ' പ്രകാശിപ്പിക്കുന്നു.

5-ന് വൈകുന്നേരം 4 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തക വേളയിൽ, ഐ. എസ്. ആർ. ഓ. ചെയർമാൻ ഡോ. എസ് സോമനാഥ് പുസ്തകം പ്രകാശനം ചെയ്യും. ഖലീംസിന്റെ മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറബിൾ, വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ, ചോലയിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പ്രദീപ് ചോലയിൽ, എഴുത്തുകാരനും, ചലച്ചിത്ര സംവിധായകനുമായ വിനോദ് മങ്കര, എഴുത്തുകാരൻ സജീദ് ഖാൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ഡോ. ശശി തരൂരാണ് പുസ്തകത്തിനു അവതാരിക നൽകിയിരിക്കുന്നത്.ഡി. സി. ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.

A.V. Anoop U Turn