നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജ് വിടവാങ്ങി

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജ് (84) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയവെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

author-image
Priya
New Update
നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജ് വിടവാങ്ങി

കൊച്ചി: നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജ് (84) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയവെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

മലയാള സിനിമകള്‍ക്ക് ഡബ്ബ് ചെയ്താണ് അദ്ദേഹം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഉയര്‍ന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റായ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കുറേകാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. ബന്ധുക്കള്‍ ആരുമില്ലാത്ത അദ്ദേഹം കലൂര്‍ ഉള്ള പുത്തന്‍ ബില്‍ഡിങ്ങിലാണ് താമസിച്ചിരുന്നത്.

അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മിര്‍സാപൂര്‍, ബാംബൈ മേരി ജാന്‍ എന്നീ വെബ് സീരീസുകള്‍ക്കാണ് അവസാനമായി ശബ്ദം നല്‍കിയത്.

അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആര്‍ടിസ്റ്റ് യൂണിയന്റെ സഹായത്തോടുകൂടിയായിരുന്നു ജീവിച്ചിരുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തിന്റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് സഹപ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: പ്രവീണ്‍ ഹരിശ്രീ -9447094947.

K D George dubbing artist