/kalakaumudi/media/post_banners/3286f41a4720564b30113adf391c5cc61d6d69b640fff24d5bc95efcbab448f8.jpg)
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചനത്തില്‍ 320 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമുണ്ടായി.
ഭൂചനത്തില്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഏഴോളം ഭൂചലനങ്ങളാണ് മേഖലയില്‍ ഉണ്ടായതെന്നാണ് യുഎസ്ജിഎസ് നല്‍കുന്ന വിവരം. ഹെറാത്ത് പ്രവിശ്യയിലെ സിന്ദ ജാന്‍ ജില്ലയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകളെന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.