യുദ്ധക്കളമായി ഇസ്രയേല്‍; തെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 14 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

author-image
Priya
New Update
യുദ്ധക്കളമായി ഇസ്രയേല്‍; തെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

 

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 14 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

'യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയെ മുന്‍നിര്‍ത്തി തെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 14 വരെ റദ്ദാക്കി'- എയര്‍ലൈന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ സമയത്ത് ഏതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കെല്ലാം എയര്‍ലൈന്‍ ആവശ്യമായ പിന്തുണ നല്‍കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. തെല്‍ അവീവില്‍ നിന്ന് രാജ്യതലസ്ഥാനത്തേക്ക് ആഴ്ചകളില്‍ 5 വിമാനങ്ങളാണുള്ളത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിമാനം സര്‍വീസ് നടത്തുന്നത്.

Tel Aviv war air india israel