/kalakaumudi/media/post_banners/325f78b86d1f72cbc531602092c145222bbc8111893a272b87d8818d765fcd85.jpg)
ന്യൂഡല്‍ഹി: സുരക്ഷ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ 1.10 കോടി രൂപ പിഴ ചുമത്തി. ചില ദീര്‍ഘദൂര സര്‍വ്വീസുകളുടെ അപകട സാദ്ധ്യത റൂട്ടുകളിലൂടെയുള്ള യാത്രയ്ക്കിടെ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളില്‍ വീഴ്ച്ച സംഭവിക്കുന്നത് ചൂണ്ടിക്കാട്ടി ഒരു മുന്‍ എയര്‍ ഇന്ത്യ ജീവനക്കാരനടക്കം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.സി.എയുടെ നടപടി.
പരാതി പരിശോധിക്കുന്നതിനായി ഡി.ജി.സി.എ ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് പിഴ ചുമത്താന്‍ ഡി.ജി.സി.എ തീരുമാനിച്ചത്.
എയര്‍ ഇന്ത്യ വാടകക്കെടുത്ത വിമാനങ്ങള്‍ റഗുലേറ്ററി/ ഒ.ഇ.എം പരിധിക്ക് അനുസൃതമല്ലാത്തതിനെ തുടര്‍ന്നാണ് ഡി.ജി.സി.എ എന്‍ഫോഴ്സ്‌മെന്റ് ശിക്ഷ നടപടി സ്വീകരിച്ചതെന്ന് ഡി.ജി.സി.എ പത്രക്കുറിപ്പില്‍ അറിയിച്ചു.