കാപ്പ അസാധു;ആകാശ് തില്ലങ്കേരിയെ ജയിലില്‍നിന്ന് വിട്ടയച്ചു

കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ ജയിലില്‍നിന്ന് വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന കാപ്പ ഉപദേശക സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

author-image
Web Desk
New Update
കാപ്പ അസാധു;ആകാശ് തില്ലങ്കേരിയെ ജയിലില്‍നിന്ന് വിട്ടയച്ചു

കോഴിക്കോട്: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെ വിയ്യൂര്‍ ജയിലില്‍നിന്ന് വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന കാപ്പ ഉപദേശക സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി സെപ്തംബര്‍ പതിമൂന്നിന് അറസ്റ്റ് ചെയ്തത്. മകളുടെ പേരിടല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോഴാണ് കണ്ണൂര്‍ മുഴക്കുന്ന് പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.

ഇതോടെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി ബഹളം വെച്ചിരുന്നു. കാപ്പ ചുമത്തിയതിനെതിരെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

KAPA Akash thillankery