നിയമന തട്ടിപ്പു കേസ്; അഖില്‍ സജീവ് അറസ്റ്റില്‍

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് അഖില്‍ പിടിയിലായത്

author-image
Web Desk
New Update
നിയമന തട്ടിപ്പു കേസ്; അഖില്‍ സജീവ് അറസ്റ്റില്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് അഖില്‍ പിടിയിലായത്. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.

നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികള്‍ക്ക് അഖിലുമായുള്ള ബന്ധം സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലാണ് കേസിലെ മുഖ്യപ്രതിയെന്ന് കണ്ടെത്തിയത്‌. സംഭവം പുറത്തായതിന് പിന്നാലെ ചെന്നൈയിലേക്ക് കടന്ന അഖില്‍ തേനിയിലെത്തിയപ്പോഴാണ് പിടിയിലായത്.

kerala news AKHIL SAJEEV. HEALTH DEPARTMENT