/kalakaumudi/media/post_banners/dcd3f2fbb2c33b5ff0457379b80d61548cd173ad44e149a7b3ca4ebbacea2051.jpg)
കണ്ണൂര്‍: ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ 72 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുമ്പുറംചാല്‍ സ്വദേശി ജോസ് ആണ് മരിച്ചത്. ഉടനെ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസറ്റ് നടത്തുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. എച്ച് എടുക്കുന്നതിനിടെ അവസാനഭാഗത്ത് എത്തിയപ്പോഴാണ് ജോസ് കാറില്‍ കുഴഞ്ഞ് വീഴുന്നത്.