എറണാകുളത്ത് കിണറ്റില്‍ വീണ ആനയേയും കുട്ടിയാനയേയും രക്ഷിച്ചു; കാട്ടിലേക്ക് അയച്ചു

എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയില്‍ കിണറ്റില്‍ വീണ ആനയേയും കുട്ടിയാനയേയും രക്ഷിച്ച് കാട്ടിലേക്ക് അയച്ചു. ആദിവാസി മേഖലയായ അഞ്ചു മുടിയിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആനയും കുട്ടിയാനയും വീണത്.

author-image
Priya
New Update
എറണാകുളത്ത് കിണറ്റില്‍ വീണ ആനയേയും കുട്ടിയാനയേയും രക്ഷിച്ചു; കാട്ടിലേക്ക് അയച്ചു

 

കൊച്ചി: എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയില്‍ കിണറ്റില്‍ വീണ ആനയേയും കുട്ടിയാനയേയും രക്ഷിച്ച് കാട്ടിലേക്ക് അയച്ചു. ആദിവാസി മേഖലയായ അഞ്ചു മുടിയിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആനയും കുട്ടിയാനയും വീണത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ വനംവകുപ്പ് ജീവനക്കാരനും നാട്ടുകാരനും പരിക്കേറ്റു. ഈ പ്രദേശം ജനവേസ മേഖലയാണെങ്കിലും ഇവിടെ ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

രാവിലെ അഞ്ച് മണിയോടെയാണ് ആള്‍താമസം ഇല്ലാത്ത വീടിന്റെ തൊട്ടടുത്തുള്ള കിണറില്‍ രണ്ട് ആനകളും വീണത്. കിണറിന് അധികം ആഴമില്ലായിരുന്നു. നാട്ടുകാര്‍ ഉടന്‍ വനം വകുപ്പിനെ വിവരമറിയിച്ചു.

ഉദ്യോഗസ്ഥരെത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണ് വെട്ടി മാറ്റിയാണ് ആനകളെ കിണറില്‍ നിന്ന് രക്ഷിച്ചത്.

ernakulam Elephant