/kalakaumudi/media/post_banners/6efe7cb442ea094a50199225981f44719ca0068342c437819c4881d50cc91519.jpg)
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായി ആനത്തലവട്ടം ആനന്ദന്റെ ആത്മകഥ പൂര്‍ത്തിയാക്കുന്നതിനായി അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങള്‍ അയച്ചുനല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി കുടുംബം.
സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങള്‍ അയച്ച് തന്നാല്‍ അവകൂടി ഉള്‍പ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാനാകുമെന്ന് മകന്‍ ജീവ ആനന്ദ് ഫേസ്ബുക്കില്‍ കുറിച്ചു.
ആനത്തലവട്ടം ആനന്ദന്‍ തന്റെ ആത്മകഥ എഴുതിയിരുന്നു. എന്നാല്‍ അവസാന സമയത്ത് അത് പൂര്‍ത്തീകരിച്ച് അദ്ദേഹത്തിന് പ്രകാശനം ചെയ്യാനായില്ലെന്ന് മകന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള ആത്മകഥയ്ക്ക് പഴയ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ ആവശ്യമാണെന്നും അത്തരം ചിത്രങ്ങള്‍ കൈവശമുണ്ടെങ്കില്‍ അയച്ചു നല്‍കണമെന്നും മകന്‍ അഭ്യര്‍ത്ഥിച്ചു.