/kalakaumudi/media/post_banners/aea60b1c628859692c746f696accfa660c79336c4fe8833692dfba0555cd8363.jpg)
ന്യൂഡല്‍ഹി: മിസോറാം നിയമസഭ തിരഞ്ഞെടുപ്പിന്റെ കോ-ഇന്‍ ചാര്‍ജായി ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയെ പ്രസിഡന്റ് ജെ.പി.നദ്ദ നിശ്ചയിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനാണ് മുഖ്യ ചുമതല.
ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയായി നിശ്ചയിച്ച ശേഷം അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ വക്താവായും ചുമതല നല്‍കിയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയും നല്‍കിയതോടെ ബി ജെ പി അനില്‍ ആന്റണിക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് വ്യക്തമായി.
മിസോറാമില്‍ വെളളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.