സിആര്‍പിഎഫ് ഐജി അനുരാഗ് അഗര്‍വാളിന് പാര്‍ലമെന്റ് സുരക്ഷ ചുമതല

പാര്‍ലമെന്റിന്റെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഐജി അനുരാഗ് അഗര്‍വാളിനെ ഏല്പിച്ചു. പാര്‍ലമെന്റ് ഹൗസിലെ സുരക്ഷ ജോയിന്റ് സെക്രട്ടറിയായാണ് ഐ.പി.എസുകാരനായ അഗര്‍വാളിനെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള നിയമിച്ചത്. അടുത്ത മൂന്ന് വര്‍ഷം അഗര്‍വാള്‍ ഈ ചുമതല വഹിക്കും.

author-image
Web Desk
New Update
സിആര്‍പിഎഫ് ഐജി അനുരാഗ് അഗര്‍വാളിന് പാര്‍ലമെന്റ് സുരക്ഷ ചുമതല

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഐജി അനുരാഗ് അഗര്‍വാളിനെ ഏല്പിച്ചു. പാര്‍ലമെന്റ് ഹൗസിലെ സുരക്ഷ ജോയിന്റ് സെക്രട്ടറിയായാണ് ഐ.പി.എസുകാരനായ അഗര്‍വാളിനെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള നിയമിച്ചത്. അടുത്ത മൂന്ന് വര്‍ഷം അഗര്‍വാള്‍ ഈ ചുമതല വഹിക്കും.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന രഘുബീര്‍ ലാല്‍ ആയിരുന്നു ഈ പദവിയിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിന് അദ്ദേഹത്തെ സ്ഥലം മാറ്റി. ഇതിന് ശേഷം ഡയറക്ടര്‍ തലത്തിലുണ്ടായിരുന്ന ബ്രിജേഷ് സിംഗായിരുന്നു ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 ന് ആണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടായപ്പോള്‍ ഈ സ്ഥാനം ഒഴിഞ്ഞു കിടന്നത് വലിയ ചര്‍ച്ചയായിരുന്നു.

 

 

delhi parliament Anurag Agarwal