/kalakaumudi/media/post_banners/701134e7cda0c90302f1048732a444f34ec0439b046ed652cd413c37fa1ab176.jpg)
തിരുവനന്തപുരം: ലോ കോളേജിന്റെ ചരിത്രത്തില്‍ ആദ്യ വനിത ചെയര്‍പേഴ്‌സനായി തൃശൂര്‍ പട്ടിക്കാട് സ്വദേശി കെ പി അപര്‍ണ തെരഞ്ഞെടുക്കപ്പെട്ടു.
എസ്എഫ്‌ഐയുടെ ആധിപത്യത്തിലുള്ള ലോ കോളേജില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെ.എസ്.യുവിന്റെ ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്. ഇവിടെ ആകെ 9 ജനറല്‍ സീറ്റുകളാണ് ഉള്ളത്.
ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് കെ.എസ്.യു സ്വന്തമാക്കിയത്. പട്ടിക്കാട് കമ്പിളി വീട്ടില്‍ പ്രസന്നന്റേയും ശ്രീവല്ലിയുടേയും മകളാണ് കെ പി അപര്‍ണ. നിലവില്‍ ലോ കോളേജ് അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണ്.