/kalakaumudi/media/post_banners/b2feac8fba4440cc09ad8e7e5b8c72f8d45dc0ccf3fab1e57ca37420eff82aea.jpg)
റിയാദ്: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് അറബ് ലീഗ് - ഇസ്ലാമിക് കോര്‍ഡിനേഷന്‍ അടിയന്തര ഉച്ചകോടി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും മാനുഷിക ഇടനാഴി നടപ്പാക്കാനും ഗാസയ്ക്ക് മേലുള്ള ഉപരോധം അടിയന്തരമായി അവസാനിപ്പിക്കാനും ഉച്ചകോടി ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ എന്നതിലപ്പുറം മറ്റൊരു പരിഹാരമില്ലെന്ന് സൗദി നിലപാട് വ്യക്തമാക്കി. യു എന്‍ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
സൗദി, യു എ ഇ, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങി അറബ് രാജ്യങ്ങളെല്ലാം ഉച്ചകോടിയില്‍ പങ്കെടുത്തു.