/kalakaumudi/media/post_banners/d9cc66a47a07fd184db04e33b7f5173407a1e0a5c99f9b130e94f107a37e7692.jpg)
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ന് മധ്യപ്രദേശിലേക്ക് പോകും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജരിവാള്‍ ഇഡിക്ക് കത്തെഴുതി.
തനിക്ക് നല്‍കിയ സമന്‍സ് രാഷ്ട്രീയ പ്രേരിതമാണെന്നും, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ പ്രചാരണത്തില്‍ നിന്നും വിലക്കുക എന്നതാണ് ലക്ഷ്യമെന്നും കത്തില്‍ അരവിന്ദ് കെജരിവാള്‍ ആരോപിക്കുന്നു.
നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ബിജെപിയുടെ താല്‍പ്പര്യം സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് തനിക്ക് സമന്‍സ് നല്‍കിയതെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.
അതേസമയം, മദ്യനയക്കേസില്‍ എഎപി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എം പി എന്നിവര്‍ ജയിലിലാണ്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
