പരസ്യപ്രചരണം അവസാനിച്ചു; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് വെള്ളിയാഴ്ച

മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലെയും തിരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഢിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും.

author-image
Web Desk
New Update
പരസ്യപ്രചരണം അവസാനിച്ചു; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് വെള്ളിയാഴ്ച

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലെയും തിരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഢിലെ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കും. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചരണം ബുധനാഴ്ച അവസാനിച്ചു.

മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ ഇരുസംസ്ഥാനങ്ങളിലും പ്രചരണത്തിനെത്തിയിരുന്നു.

ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്നിരുന്നു. 50 സീറ്റുകളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.

 

Madhya Pradesh india chhattisgarh election