/kalakaumudi/media/post_banners/6883d78ac94e295fd7d1c73761962cce0ef99b96070db77ef674a57efae0eb56.jpg)
വെനീസിന് സമീപം മേല്‍പ്പാലത്തില്‍ നിന്ന് ബസ് മറിഞ്ഞ് തീപിടച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 2 കുട്ടികളുമുണ്ട്.
അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് യുക്രൈന്‍കാരും ഒരു ജര്‍മ്മനും ഇറ്റാലിയന്‍ ഡ്രൈവറുമുണ്ടായിരുന്നുവെന്ന് സിറ്റി പ്രിഫെക്റ്റ് മിഷേല്‍ ഡി ബാരി പറഞ്ഞു. അപകടത്തില്‍ കുറഞ്ഞത് 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. വെനീസുമായി പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന മെസ്ട്രെ ജില്ലയിലെ റെയില്‍വേ ട്രാക്കിന് സമീപം ബസ് മറിയുകയായിരുന്നു.
വിനോദസഞ്ചാരികളെ വെനീസിനും അടുത്തുള്ള മാര്‍ഗേര ജില്ലയിലെ ക്യാമ്പിനടുത്തേക്ക് കൊണ്ടുപോകാനാണ് ബസ് വാടകയ്ക്കെടുത്തതെന്നാണ് കരുതുന്നത്.
ഏകദേശം 7:45 ന് ബസ് വിനോദസഞ്ചാരികളെ ക്യാമ്പ് സൈറ്റിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.മീഥെയ്ന്‍ വാതകം ഉപയോഗിച്ചാണ് ബസ് വൈദ്യുതി ലൈനിലേക്ക് വീണ് തീപിടിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി മാറ്റെയോ പിയന്റഡോസി അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അനുശോചനം രേഖപ്പെടുത്തി.
സിക്കിമില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി, തിരച്ചില്‍ തുടരുന്നു
ഗാങ്‌ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. സൈനിക വാഹനങ്ങളടക്കം
വെള്ളത്തിനടിയിലായി.
കാണായവര്‍ക്കായി സൈന്യം തിരച്ചില്‍ തുടങ്ങി. ചുങ്താങ് അണക്കെട്ട് തുറന്നതോടെ നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചില സ്ഥലങ്ങളില്‍ ജലനിരപ്പ് 20 അടി വരെ ഉയര്‍ന്നു.
ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം.വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം ഉണ്ടായതാണ് പ്രളയത്തിന് കാരണമായത്.
ഇതിനു പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തുറന്ന് വിട്ടു. സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.