ഹൈദരാബാദില്‍ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; 7 മരണം

തെലങ്കാനയില്‍ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. 7 പേര്‍ മരിച്ചു. പൊള്ളലേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ബസര്‍ഘട്ടില്‍ നാലു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്.

author-image
Priya
New Update
ഹൈദരാബാദില്‍ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; 7 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. 7 പേര്‍ മരിച്ചു. പൊള്ളലേറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ബസര്‍ഘട്ടില്‍ നാലു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്.

കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരിയാണ് വന്‍ തീപിടിത്തത്തിന് കാരണമായതെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി വെങ്കടേശ്വര്‍ റാവു പറഞ്ഞു.

തീ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ വീപ്പകളിലേക്ക് പടര്‍ന്നപ്പോള്‍ മറ്റു നിലകളിലേക്ക് വ്യാപിക്കുകയയായിരുന്നു. ഇതേ തുടര്‍ന്നാണ് ആളുകള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടങ്ങി. കെട്ടിടത്തില്‍ കുടുങ്ങിയ കുട്ടികളെയും സ്ത്രീകളെയും രക്ഷിച്ചു.

chemical godown hyderabad fire accident