/kalakaumudi/media/post_banners/ba50b729259e3fc821c2a49175c738bf6e2b90b5a5f4d310a10c7aab1b0a0b77.jpg)
ലഖ്‌നൗ: അയോധ്യയില്‍ ദീപാവലിയുടെ ഭാഗമായി തെളിഞ്ഞ ദീപോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. 22 ലക്ഷം ദീപങ്ങളാണ് അയോധ്യയില്‍ തെളിയിച്ചത്.
സരയൂ നദിക്കരയിലെ 51 ഘാട്ടുകളിലായിട്ടാണ് ഗിന്നസ് റെക്കോര്‍ഡിട്ട ദീപോത്സവം നടന്നത്.ഗിന്നസ് അധികൃതരില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ഏറ്റുവാങ്ങി.