രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്യും; അമിത് ഷായും നദ്ദയും ചടങ്ങില്‍ പങ്കെടുക്കും

ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.

author-image
Priya
New Update
രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്യും; അമിത് ഷായും നദ്ദയും ചടങ്ങില്‍ പങ്കെടുക്കും

ജയ്പൂര്‍: ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും.

ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും.ജയ്പൂരിലെ രാംനിവാസ് ബാഗിള്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയ നിരവധി സംസ്ഥാന, കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് സൂചന. രാജസ്ഥാനിലെ 200 സീറ്റുകളില്‍ 115 എണ്ണവും നേടിയാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്.

ചൊവ്വാഴ്ച്ച ചേര്‍ച്ച ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ആദ്യമായി എംഎല്‍എയായ ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് രാജസ്ഥാനില്‍ ബ്രാഹ്മണവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.

Rajasthan Chief Minister BJP Bhajan Lal Sharma