ബൈഡനും ഷി ജിന്‍പിംഗും കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നു

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

author-image
Web Desk
New Update
ബൈഡനും ഷി ജിന്‍പിംഗും കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ്
ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കാനാണ് അടുത്ത മാസം കൂടിക്കാഴ്ച ആസൂത്രണം ചെയ്യുന്നത്.

കോവിഡ് -19 ഉത്ഭവം, തായ്വാന്‍ തര്‍ക്കം, മനുഷ്യാവകാശ പ്രശ്നങ്ങള്‍, തുടങ്ങി നിരവധി പ്രശ്നങ്ങള്‍ മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമീപ വര്‍ഷങ്ങളില്‍ വഷളായ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

'ചൈനയുമായുള്ള കൂടിക്കാഴ്ചകള്‍ക്കുള്ള പ്രക്രിയ ഞങ്ങള്‍ ആരംഭിക്കുകയാണ്', യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കാന്‍തയാറായിട്ടില്ല.

china white house american president america joe biden biden shi chinping