/kalakaumudi/media/post_banners/6f2493c1b53987574b966fd12da4ef256e25f0c7675170f0019cf6862c7c5bba.jpg)
ന്യൂഡല്‍ഹി: ബിഹാറില്‍ ജാതി സംവരണം 65 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള നിയമഭേദഗതി ബില്‍ നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. ഇതോടെ ഇ.ഡബ്ല്യു.എസ് (മുന്നാക്ക സംവരണം) ഉള്‍പ്പെടെ ആകെ സംവരണം 75 ശതമാനമായി.
ഒബിസി, ഇബിഎസ് സംവരണം 30 ല്‍ നിന്ന് 43 ശതമാനമായും പട്ടികജാതി സംവരണം 16 ല്‍ നിന്ന് 20 ശതമാനമായും പട്ടിക വര്‍ഗ്ഗ സംവരണം ഒന്നില്‍ നിന്ന് രണ്ട് ശതമാനവുമായാണ് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ മുന്നാക്ക സംവരണമുള്‍പ്പെടെ 60 ശതമാനമാണ് സംവരണം. പുതിയ ബില്‍ നടപ്പിലാക്കുന്നതോടെ പിന്നാക്ക സംവരണം മാത്രം മൊത്തം 65 ശതമാനമാകും.
ബിഹാര്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച സംവരണ ഭേദഗതി ബില്‍ 2023 ഐക്യകണ്‌ഠേനയാണ് പാസ്സാക്കിയത്. ബില്ലിനെ പിന്തുണച്ച ബി.ജെ.പി മുന്നാക്ക സംവരണം വര്‍ദ്ധിപ്പിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ 34 ശതമാനം വരുന്ന 94 ലക്ഷത്തിലേറെ കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെയാണെന്ന് ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.