ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കൊച്ചി മഞ്ഞുമ്മലില്‍ സ്‌കൂട്ടര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പുതുവൈപ്പ് സ്വദേശി കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്.

author-image
Web Desk
New Update
ഇരുചക്ര വാഹനം പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കൊച്ചി മഞ്ഞുമ്മലില്‍ സ്‌കൂട്ടര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പുതുവൈപ്പ് സ്വദേശി കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. രാത്രിയില്‍ വഴിതെറ്റി പുഴയില്‍ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

രാത്രി പത്തരയോടെയാണ് നാട്ടുകാര്‍ പുഴയില്‍ ഇരുചക്രവാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ കത്തിനില്‍ക്കുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.തുടര്‍ന്ന് നാട്ടുകാര്‍ തന്നെ കടത്തുവഞ്ചിയില്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ആദ്യം കെവിന്റെ മൃതദേഹം കണ്ടെത്തി.

എന്നാല്‍ വെള്ളത്തില്‍നിന്ന് കരയ്ക്കെടുത്ത സ്‌കൂട്ടറിന്റെ ഉടമ ആസാദായിരുന്നു. ഒരാള്‍കൂടി പുഴയില്‍ വീണിട്ടുണ്ടെന്ന നിഗമനത്തില്‍ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആസാദിന്റെ മൃതദേഹം ലഭിച്ചത്.

kochi Latest News Bike accident news accident news update River