സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ; സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറി ഡി.രാജ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അത് സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.

author-image
Priya
New Update
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ; സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. ജനറല്‍ സെക്രട്ടറി ഡി.രാജ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അത് സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ബിനോയ് വിശ്വം സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ തന്നെ ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കാന്‍ ധാരണയായിരുന്നു.

അതേസമയം, കാനത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ബിനോയിയെ സെക്രട്ടറിയാക്കിയതിനെ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ എതിര്‍ത്തിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ പിന്നീട് തര്‍ക്കങ്ങളുണ്ടായില്ല.

 

മരിക്കുന്നതിനു മുന്‍പ് കാനം രാജേന്ദ്രന്‍ തന്നെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു നല്‍കിയ അവധി അപേക്ഷയ്‌ക്കൊപ്പം പകരം ചുമതല ബിനോയ് വിശ്വത്തെ ഏല്‍പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

Binoy Viswam CPI State Secretary