ശിവകാശിയിലെ പടക്കനിര്‍മാണശാലയിൽ സ്ഫോടനം; പത്തുപേര്‍ മരിച്ചു

ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്.

author-image
Hiba
New Update
ശിവകാശിയിലെ പടക്കനിര്‍മാണശാലയിൽ സ്ഫോടനം; പത്തുപേര്‍ മരിച്ചു

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്.

കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്തിരുന്നത്.

രണ്ട് അപകടങ്ങളിലായി ഒമ്പതുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ് പ്രഥമ റിപ്പോർട്ടിൽ അറിയിച്ചിരുന്നത്. പിന്നീടാണ് മരണ സംഖ്യ പത്തായി ഉയര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.

blast Sivakasi firecracker factory Ten people died