/kalakaumudi/media/post_banners/46b900a2cfadc5b6f0a69affe37d28be63aaf93d4e51a24f7318be5967bfaf51.jpg)
മുംബൈ: ട്രയിനിലെ കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തുള്ള വിടവിലൂടെ വീണ കാഴ്ചാ പരിമിതിയുള്ള യാചകയായ സ്ത്രീ അതേ ട്രെയിൻ തന്നെ കയറി മരിച്ചു. സംഭവം നടക്കുമ്പോൾ യുവതിക്കൊപ്പം ഇവരുടെ കാഴ്ചാ പരിമിതിയുള്ള ഭർത്താവും ഉണ്ടായിരുന്നു. ബുധനാഴ്ചയാണു സംഭവം നടന്നത്.
യുവതിയും ഭർത്താവും മുംബൈയിലെ സെവ്‍രീ സ്റ്റേഷനിൽ ഇറങ്ങി ട്രെയിനിന്റെ കോച്ചു മാറി കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ യുവതി രണ്ടു കോച്ചുകൾ തമ്മിലുള്ള വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. അതേസമയം തന്നെ ട്രെയിൻ എടുക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.