/kalakaumudi/media/post_banners/36c4c2bc9608fbfb7f59bf7bfd298cbc4e2f06843a0d2cf03f9d1e695144c071.jpg)
കഫാര്‍ അസ: ഇസ്രയേലിലെ സഹകരണകര്‍ഷകഗ്രാമമായ കഫാര്‍ അസയിലുള്ള കത്തിക്കരിഞ്ഞ വീടുകള്‍ക്ക് പുറത്ത് ഇസ്രയേലില്‍ താമസിക്കുന്നവരുടേയും ഹമാസ് ആക്രമികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.
പലസ്തീന്‍ തീവ്രവാദി സംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹമാസുകാര്‍ ആയുധങ്ങളുമായി ഗാസയില്‍ നിന്ന് അതിര്‍ത്തി കടന്ന് ഗ്രാമീണ ഗ്രാമങ്ങളില്‍ കയറുകയായിരുന്നു.
ആക്രമണത്തിന് ശേഷം 1,500 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പറഞ്ഞു.കഫാര്‍ അസയിലെ വീടുകളെല്ലാം കൊള്ളയടിച്ചതിന് ശേഷം കത്തിച്ചു.
മറിഞ്ഞ മെത്തകള്‍, നശിപ്പിച്ച ഫര്‍ണിച്ചറുകള്‍, പൊട്ടിയ ആഭരണങ്ങള്‍, പൊട്ടിത്തെറിക്കാത്ത ഗ്രനേഡുകള്‍ എന്നിവ മൃതദേഹങ്ങള്‍ക്കൊപ്പം മൈതാനത്ത് ചിതറിക്കിടക്കുകയാണ്.
കഫാര്‍ ആസയില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വീടുകളില്‍ പോയി മരിച്ചവരെ ബോഡി ബാഗുകളില്‍ ശേഖരിച്ച് ട്രക്കില്‍ കയറ്റുകയായിരുന്നു. സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം കൊല്ലപ്പെട്ടതായി ഐഡിഎഫ് സിഎന്‍എന്നിനോട് പറഞ്ഞു.
തങ്ങളുടെ തീവ്രവാദികള്‍ കുട്ടികളുടെ തലവെട്ടി, സ്ത്രീകളെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തീവ്രവാദ ഗ്രൂപ്പിന്റെ വക്താവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ഇസ്സാത് അല്‍-റിഷെഖ് അറിയിച്ചു.