ചങ്ങനാശേരി എസി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Hiba.21 11 2023

imran-azhar

 

കോട്ടയം: ചങ്ങനാശേരി എസി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി – ആലപ്പുഴ റോഡിൽ പാറക്കൽ കലുങ്ക് ഭാഗത്താണ് പുത്തനാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.ചൊവാഴ്ച രാവിലെയാണ് സംഭവം.

 

അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

 

OTHER SECTIONS