
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ ഭീഷണി. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണിക്ക പിന്നാലെ പൊലീസ് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയറ്റിലും പരിസരത്തും ഡോഗ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തുകയാണ്. ഫോണ്‍ സന്ദേശം പൊഴിയൂര്‍ ഭാഗത്ത് നിന്നാണ് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിരുന്നു.