സെക്രട്ടേറിയറ്റിന് നേരെ ഉയര്‍ന്ന ബോംബ് ഭീഷണി വ്യാജം; ആളെ തിരിച്ചറിഞ്ഞു

സെക്രട്ടേറിയറ്റിന് നേരെ ഉയര്‍ന്ന ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

author-image
Web Desk
New Update
സെക്രട്ടേറിയറ്റിന് നേരെ ഉയര്‍ന്ന ബോംബ് ഭീഷണി വ്യാജം; ആളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് നേരെ ഉയര്‍ന്ന ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്നാണ് വിവരം.

സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം എത്തിയത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലും പരിസരത്തും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

Latest News bomb threat news update secratariat