കേന്ദ്ര ബഡ്ജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും

പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരും. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഇത്തവണ ഇടക്കാല ബഡ്ജറ്റാവില്ലെന്നാണ് അറിയുന്നത്.

author-image
Web Desk
New Update
കേന്ദ്ര ബഡ്ജറ്റ് സമ്മേളനം ജനുവരി 31 ന് തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ചേരും. ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഇത്തവണ ഇടക്കാല ബഡ്ജറ്റാവില്ലെന്നാണ് അറിയുന്നത്. സാധാരണയായി തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കാറെങ്കിലും ഇത്തവണ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമാന്‍ സമ്പൂര്‍ണ്ണ ബഡ്ജറ്റാകും അവതരിപ്പിക്കുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റ് ആണ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും.

india national news budget session 2024