ബിൽഡറും ഫിറ്റനസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ് അന്തരിച്ചു

പ്രമുഖ ന്യൂസീലൻഡ് ബോഡി ബിൽഡറും ഫിറ്റനസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ്(41) അന്തരിച്ചു. ഫെയ്സ്ബുക്കിൽ 14 ലക്ഷത്തോളം ഫോളവേഴ്സ് ഉണ്ടായിരുന്നു ഇവർക്ക്, നിരവധി ഫിറ്റ്നസ് വിഡിയോകളിലൂടെയും പ്രചോദനപരമായ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു റെയ്ചൽ.

author-image
Hiba
New Update
ബിൽഡറും ഫിറ്റനസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ് അന്തരിച്ചു

വെല്ലിങ്ടൻ: പ്രമുഖ ന്യൂസീലൻഡ് ബോഡി ബിൽഡറും ഫിറ്റനസ് ഇൻഫ്ലുവൻസറുമായ റെയ്ചൽ ചെയ്സ്(41) അന്തരിച്ചു. ഫെയ്സ്ബുക്കിൽ 14 ലക്ഷത്തോളം ഫോളവേഴ്സ് ഉണ്ടായിരുന്നു ഇവർക്ക്, നിരവധി ഫിറ്റ്നസ് വിഡിയോകളിലൂടെയും പ്രചോദനപരമായ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു റെയ്ചൽ.

മകളാണ് റെയ്ചലിന്റെ വിയോഗ വിവരം പുറത്തറിയിച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ന്യൂസീലൻഡ് പൊലീസ് അറിയിച്ചു.

‘അമ്മ എല്ലാ പിന്തുണയും ഞങ്ങൾക്ക് നൽകിയിരുന്നു. അവർ വളരെ അനുകമ്പയുള്ള ഹൃദയത്തിന് ഉടമയായായിരുന്നു. ഏറ്റവും മികച്ച ഉപദേശങ്ങളാണ് ഞങ്ങൾക്ക് നൽകിയിരുന്നത്.

ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാവുകയും ചെയ്തു. അമ്മയുടെ സ്നേഹം ഒരിക്കലും മങ്ങില്ല, അവരെ വല്ലാതെ മിസ് ചെയ്യും’– റെയ്ചലിന്റെ മൂത്ത മകളായ അന്ന ചെയ്സ് പറഞ്ഞു.

Rachel Chase passed away