/kalakaumudi/media/post_banners/d53ce856109ba60dd1cb3c007bd6e351dca496d88611bf7513469ad137689572.jpg)
കോട്ടയം: കെട്ടിടനമ്പർ അനുവദികുന്നില്ല എന്ന പരാതിയുമായി പഞ്ചായത്ത് പടിക്കൽ സമരം നടത്തി പ്രവാസി വ്യവസായി. മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്പോർട്സ് വില്ലേജിന്റെ ഉടമയായ ഷാജിമോൻ ജോർജാണ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ സമരം തുടങ്ങിയത്.
പഞ്ചായത്ത് ഓഫിസ് വളപ്പിൽ ധർണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പിൽ തിരക്ക് വർധിച്ചതിനാൽ പൊലീസ് പുറത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് മള്ളിയൂർ– മേട്ടുമ്പാറ റോഡിൽ കിടന്നു പ്രതിഷേധിക്കുകയാണ്. റോഡിൽ നിന്ന് എണീക്കില്ലെന്ന നിലപാടിലാണു വ്യവസായി. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡിൽ നിന്നും മാറ്റി.
അത്യാധുനിക നിലവാരത്തിൽ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിച്ചില്ല. ഇതിനെ തുടർന്നാണ് ധർണ. ചൊവ്വാഴ്ച രാവിലെ ഷാജിമോനെ മോൻസ് ജോസഫ് എംഎൽഎ സന്ദശിച്ചിരുന്നു.
ജില്ലാതല തർക്ക പരിഹാര സമിതിയോട് പഞ്ചായത്തിനോടും വ്യവസായിയോടും സംസാരിച്ചു പ്രശ്നത്തിനു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.മാനദണ്ഡ പ്രകാരമുള്ള വിവിധ സാക്ഷ്യപത്രങ്ങളും സർട്ടിഫിക്കറ്റുകളും നൽകാത്തതിനാലാണു നമ്പർ നൽകാത്തതെന്നാണു മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.