ബംഗളൂരുവില്‍ 10 ലക്ഷം രൂപയുടെ ബസ് സ്റ്റോപ്പ് മോഷണംപോയി..!

ബംഗളൂരുവില്‍ 10 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കണ്ണിങ്ഹാം റോഡില്‍ കഴിഞ്ഞ ആഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ് ഷെല്‍ട്ടറാണ് മോഷണം പോയത്.

author-image
Web Desk
New Update
ബംഗളൂരുവില്‍ 10 ലക്ഷം രൂപയുടെ ബസ് സ്റ്റോപ്പ് മോഷണംപോയി..!

ബംഗളൂരു: ബംഗളൂരുവില്‍ 10 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കണ്ണിങ്ഹാം റോഡില്‍ കഴിഞ്ഞ ആഴ്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ് ഷെല്‍ട്ടറാണ് മോഷണം പോയത്. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിത ഷെല്‍ട്ടറിന്റെ ഇരിപ്പിടങ്ങളും പുറംഘടനയുമടക്കമാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്.

കഴിഞ്ഞ മാര്‍ച്ചില്‍ എച്ച്ആര്‍ബിആര്‍ ലേഔട്ടില്‍ മുപ്പത് വര്‍ഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായിരുന്നു. സംഭവത്തില്‍ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്.

എന്നാലിപ്പോള്‍ ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലാണ് ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഈ മാസം ആദ്യമാണ് ബസ് സ്റ്റോപ്പ് മോഷണം പോയത്. പിന്നാലെ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

Bus atop Theft Bengaluru