കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം തുടരുന്നതിനിടെ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച രാവിലെ പത്തിന് ചേര്‍ന്നതിന് പിന്നാലെയാണ് നടപടി.

author-image
Web Desk
New Update
കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം തുടരുന്നതിനിടെ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗനെ സി.പി.ഐ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് യോഗം വ്യാഴാഴ്ച രാവിലെ പത്തിന് ചേര്‍ന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍ യോഗം നടക്കുന്നതിന് മുമ്പുതന്നെ ഭാസുരാംഗനെ പുറത്താക്കി എന്ന വിവരം പാര്‍ട്ടി വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു.

കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നിട്ടും ഭാസുരാംഗനെതിരെ നടപടിക്ക് സി.പി.ഐ. തയ്യാറാകാതിരുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ ഇ.ഡി പരിശോധന തുടരുന്നതിനിടെ നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമാവുകയായിരുന്നു.

കണ്ടല ബാങ്ക് തട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചെന്നാണ് വിവരം. ഇ.ഡി പരിശോധനയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭാസുരാംഗനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്തയുടന്‍ ചോദ്യംചെയ്യലും പരിശോധനകളും ഇ.ഡി. തുടരും. അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് വിവരം.

bhasurangan bank scam Latest News newsupdate Kandala bank