/kalakaumudi/media/post_banners/aaee08207a040dee4248086786887f20170f4f05477ed230151c5213c258e633.jpg)
തിരുവനന്തപുരം: ജയിലിലെ തടവുകാരുടെ ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മന്ത്രിസഭയ്ക്ക് നല്‍കിക്കൊണ്ട് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനം.
ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ കാര്യ നിര്‍വഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളില്‍ ഭേദഗതി വരുത്താന്‍ ഗവര്‍ണറുടെ അനുമതി തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തടവുകാരുടെ ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്യാനുള്ള അധികാര ചട്ടപ്രകാരം മുഖ്യമന്ത്രിക്കാണുള്ളത്. എങ്കിലും മന്ത്രിസഭയില്‍ വച്ച് അംഗീകരിക്കുകയാണ് ചെയ്തിരുന്നത്. ഇത് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ തടവുകാരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയയ്ക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
