/kalakaumudi/media/post_banners/a5ae3ea06b5ba52cbfd1a08d03b43992f4fa98d75e9899dfca3ea7d7867ee8df.jpg)
ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി ഹര്‍ദ്ദീപ് സിങ്ങ് നിജ്ജര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ തെളിവ് നല്‍കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ കാനഡയോട് ആവശ്യപ്പെട്ടു.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ എണ്ണത്തിന് അനുപാതമായി ഇന്ത്യയിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കുന്നതില്‍ കാനഡ പരാജയപ്പെട്ടുവെന്ന് സഞ്ജയ് കുമാര്‍ വര്‍മ പറഞ്ഞു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു.
കൂടാതെ, കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.' തെളിവുകളെവിടെ, അന്വേഷണഫലമെവിടെ?
കാനഡയുടെ അന്വേഷണം ഇതിനോടകം തന്നെ കളങ്കപ്പെട്ടു കഴിഞ്ഞു. നിജ്ജറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയോ ഇന്ത്യന്‍ ഏജന്റുമാരോ ആണെന്ന് വരുത്തിതീര്‍ക്കാന്‍ ഉന്നതതലത്തില്‍ നിന്ന് അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.'-സഞ്ജയ് കുമാര്‍ പറഞ്ഞു
കാനഡയില്‍ താനടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണിയുണ്ട്.ഇരുരാജ്യങ്ങളും കൃത്യമായ ആശയവിനിമയം
നടത്തിയാല്‍ മാത്രമേ നയതന്ത്രതര്ക്കങ്ങള്ക്ക് പരിഹാരം ആകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഖലിസ്താന്‍ അനുകൂലികള്‍ക്ക് മേല്‍ കാനഡ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">