/kalakaumudi/media/post_banners/1325c20e18333329776ca7b17fee6d05f18caa551db93ffc32d63f548600bebb.jpg)
കൊച്ചി: എറണാകുളത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാർ ഇടിച്ചു കയറിയ സംഭവത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മലയൻകീഴ് വീട്ടിൽ കൃഷ്‌ണകുമാർ (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുരേഷ്‌കുമാർ (47), വിനോദ് കുമാർ (46) എന്നിവർക്ക് പരുക്കേറ്റു.
ആലുവ– എറണാകുളം ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ 6.15 നു അമ്പാട്ട്കാവ് 143ാമത് മെട്രോ പില്ലറിന് സമീപമായിരുന്നു അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന അന്യസംസ്ഥാന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
കൃഷ്ണകുമാർ കാറിന്റെ മുൻ സീറ്റിലായിരുന്നു. മകളെ എൻട്രൻസ് പരിശീലനത്തിനായി ചേർത്തതിന്ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
