
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ വിഭാഗത്തിന്റെ വാഹനത്തില്‍ കാര്‍ ഇടിച്ച് അപകടം. ഡെലവേറിലെ പ്രചാരണ ആസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവം. പ്രാദേശിക സമയം രാത്രി 8.09-ന് ആണ് സംഭവം.
ബൈഡന്റെ വാഹനത്തിന് നാല്‍പത് മീറ്റര്‍ അകലെവെച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൈഡനെ മറ്റൊരു വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് നീക്കി.
അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.