എല്‍ദോസ് കുന്നപ്പിള്ളിയെ മര്‍ദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസ്

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.

author-image
Priya
New Update
എല്‍ദോസ് കുന്നപ്പിള്ളിയെ മര്‍ദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ കേസ്

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.

ഇന്നലെ നവകേരള യാത്രയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.

ആശുപത്രി മുറ്റത്ത് വെച്ചാണ് സംഘം ചേര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറയുന്നു. ഡിവൈഎഫ്‌ഐക്കാരാണ് മര്‍ദിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

police eldose kunnappally