രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്.പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തത്.

author-image
Web Desk
New Update
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്.പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ട് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് മോചിതനായത്. പുറത്തിറങ്ങിയ രാഹുലിന് വന്‍സ്വീകരണമാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുക്കിയത്.

സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു.

kerala police Latest News newsupdate rahul mankoottathil