/kalakaumudi/media/post_banners/157e3d812026e7bf799df71d845cd606b3608970476de7e1084b0bf147b79a64.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച (ഒക്ടബോർ 17) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.
അടുത്ത 36 മണിക്കൂറിനുള്ളിൽ ചക്രവാത ചുഴി തെക്കു കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും.
തുടർന്നു പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിലേക്കു നീങ്ങി ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
