ഛത്തീസ്ഗഡില്‍ കടുത്ത മത്സരം; നെഞ്ചിടിപ്പോടെ പാര്‍ട്ടികള്‍

ഛത്തീസ്ഗഡില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാര്‍ട്ടികള്‍. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടക്കുന്നത്.

author-image
Web Desk
New Update
ഛത്തീസ്ഗഡില്‍ കടുത്ത മത്സരം; നെഞ്ചിടിപ്പോടെ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ രാഷ്ട്രീയ പാര്‍ട്ടികള്‍. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍, ഒടുവില്‍ ലഭിച്ച ഫലസൂചനകള്‍ പ്രകാരം ബിജെപിയാണ് മുന്നേറുന്നത്.

ചെറിയ പാര്‍ട്ടികളുടെ സാന്നിധ്യമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. എച്ച്ആര്‍ടി, ജെസിസി എന്നീ പാര്‍ട്ടികള്‍ എട്ടു ശതമാനത്തോളം വോട്ടുവിഹിതം നേടുന്നതായാണ് ആദ്യ ഫലസൂചനകള്‍.

BJP congress party chhattisgarh assembly election results 2023