/kalakaumudi/media/post_banners/f021e29761f36d9c8e0705240b62300e1b3d080f37e88ce52f332e5fdbc44f31.jpg)
തിരുവനന്തപുരം: തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം പ്രതിനിധികളുമായടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു.
ഇന്ന് രാത്രി ഏഴരയ്ക്ക് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ കൊച്ചിന്‍, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷം തറവാടകയായി 39 ലക്ഷം രൂപയാണ് ഈടാക്കിയത്.
എന്നാല്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇക്കൊല്ലം അത് 2.20 കോടിയായി കൂട്ടിയതോടെയാണ് പ്രതിസന്ധിയുണ്ടായത്. കോടതിയാണ് തുക വര്‍ധിപ്പിച്ചത് എന്ന നിലപാട് ആണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.