ചൈനയില്‍ ശക്തമായ ഭൂകമ്പം; 126 മരണം, കടുത്ത ശൈത്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി. എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു.

author-image
Priya
New Update
ചൈനയില്‍ ശക്തമായ ഭൂകമ്പം; 126 മരണം, കടുത്ത ശൈത്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

 

ബെയ്ജിങ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സു പ്രവിശ്യയില്‍ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി. എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു.

ഭൂകമ്പത്തില്‍ 1,55,000 വീടുകള്‍ തകര്‍ന്നു.കടുത്ത ശൈത്യം (മൈനസ് 14 ഡിഗ്രി) അനുഭവപ്പെടുന്ന ഉയര്‍ന്ന പ്രദേശമായതകൊണ്ട് രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.

ഭൂകമ്പ മേഖലയായ ക്വിന്‍ഖായ്തിബത്തന്‍ പ്രദേശത്തെ ഗന്‍സു, ക്വിന്‍ഖായ് പ്രവിശ്യകളുടെ അതിര്‍ത്തിയില്‍ ലിയിഗു പട്ടണത്തിനടുത്താണ് 6.2 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇതോടൊപ്പം 32 തുടര്‍ചലനങ്ങളുണ്ടായതോടെ ഇതിന്റെ ആഘാതവും കൂടി.ദഹെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും തകര്‍ന്ന് വീണു. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

മേഖലയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമായി 2,60,000 പേര്‍ താമസിക്കുന്നുണ്ട്.

china death earthquake