ക്വിന്‍ ഗാങിന് പിന്നാലെ ലി ഷാങ്ഫുവും; പ്രതിരോധ മന്ത്രിയെ ഔദ്യോഗികമായി പുറത്താക്കി ചൈന

പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ ഔദ്യോഗികമായി പുറത്താക്കി ചൈന. പൊതുജീവിതത്തില്‍ നിന്ന് രണ്ട് മാസത്തോളം വിട്ട് നിന്നതിനെ തുടര്‍ന്നാണിത്. അദ്ദേഹത്തെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

author-image
Priya
New Update

കൂടാതെ പദവിയിലേക്ക് മറ്റൊരാളെ പ്രഖ്യാപിച്ചിട്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബെയ്ജിങ് സെക്യൂരിറ്റി ഫോറത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ഓഗസ്റ്റ് 29 നാണ് അദ്ദേഹത്തെ അവസാനമായി പൊതുയിടങ്ങളില്‍ കാണുന്നത്. 
വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് ഉള്‍പ്പടെ നിരവധി ഉയര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെയാണ് അദ്ദേഹവും പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ മന്ത്രാലയമായ സ്റ്റേറ്റ് കൗണ്‍സിലിലെ സ്ഥാനങ്ങളില്‍ നിന്ന് ആണ് ക്വിന്‍ ഗാങിനേയും ലി ഷാങ്ഫുവിനെയും നീക്കം ചെയ്തത്. ജൂലൈയിലാണ് ചൈന വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് ക്വൂവിനെ നീക്കുന്നത്.

പുറത്താക്കാനുള്ള നീക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ യുഎസിലെ അംബാസിഡറായിരിക്കുമ്പോള്‍ അദ്ദേഹത്തിന് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് വാള്‍ സ്ടീറ്റ് ജേര്‍ണലില്‍ പറയുന്നു.

ചൈനയിലെ ഉന്നത നിയമനിര്‍മ്മാതാക്കളായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇരുവരെയും പദവിയില്‍ നിന്ന് നീക്കാന്‍ അംഗീകാരം നല്‍കിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.

china Qin Gang Li Shangfu