/kalakaumudi/media/post_banners/49ffae4e05d54a312cdbded1da742744705f7dd8f99f115899aecf12489ad338.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ലഷ്‌കര്‍ ഭീകരരെ വധിച്ചു.ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
രണ്ട് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ഇന്നലെ ഉച്ചയ്ക്ക് കുല്‍ഗാമിലേക്ക്
എത്തി.
ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ വൈകിട്ടോടെ കൂടുതല്‍ സേന എത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മൂന്നു പേരെ വധിച്ചുവെന്ന് സൈന്യം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെയും കരസേന വധിച്ചിരുന്നു.