ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം

ക്രിസ്മസ് രാവില്‍ മാനവീയം വീഥിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ യുവാക്കളും പൊലീസുമാണ് ഏറ്റുമുട്ടിയത്.

author-image
webdesk
New Update
ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം

തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ മാനവീയം വീഥിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ യുവാക്കളും പൊലീസുമാണ് ഏറ്റുമുട്ടിയത്. യുവാക്കളുടെ ആക്രമണത്തില്‍ എ.എസ്.ഐ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലു പേരെ മ്യൂസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാനവീയം വീഥിയില്‍ എത്തുന്നതിന് മുമ്പ് വാഹനങ്ങള്‍ വഴിതിരിച്ചു വിടാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയത്ത് നാല് യുവാക്കള്‍ കാറിലെത്തി. പൊലീസ് നിര്‍ദേശം പാലിക്കാതെ യുവാക്കള്‍ കാര്‍ പാര്‍ക്ക് ചെയ്തു. വാഹനം പാര്‍ക്ക് ചെയ്യാനാവില്ലെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചത് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.

തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തത്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മാനവീയം വീഥിയില്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണം നീക്കി പുലര്‍ച്ചെ അഞ്ച് വരെ പ്രവേശനം അനുവദിച്ചത്.

manaveeyam veedhi Latest News newsupdate clash dispute