/kalakaumudi/media/post_banners/57ac8356681e2d7b3d9bb2b13c0c6346e47582af02c9ee9e9d3b7f7f82a56b98.jpg)
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മുനോടിയായി രാജവ്യാപകമായി പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. കേരളത്തില്‍ ഫെബ്രുവരി നാലിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. ബൂത്ത് തലം മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ പങ്കെടുക്കുന്ന കണ്‍വെന്‍ഷനാണ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വിളിച്ചു ചേര്‍ക്കുന്നത്.
ആദ്യ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച തെലങ്കാനയില്‍ നടക്കും. ഈ മാസം 28 ന് ഉത്തരാഖണ്ഡിലും 29 ന് ഒഡിഷയിലും ഡല്‍ഹിയില്‍ അടുത്ത മാസം മൂന്നിനുമാണ് കണ്‍വെന്‍ഷന്‍. ഹിമാചല്‍ പ്രദേശില്‍ അടുത്ത മാസം 10 നും പഞ്ചാബില്‍ 11 നും തമിഴ്‌നാട്ടില്‍ 13 നും ഝാര്‍ഖണ്ഡില്‍ 15 നും കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തതായി സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൂത്ത് തലം മുതലുള്ള ഘടകങ്ങളെ തിരഞ്ഞെടുപ്പിനായി സജ്ജമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉണ്ടാകും. അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സംഘടന യോഗങ്ങള്‍ നടക്കുമ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് ജോഡോ യാത്ര ഇതിന് സമാന്തരമായി നടക്കും. പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെയും നടയുന്നത്. വേണുഗോപാല്‍ വ്യക്തമാക്കി.